തൃശ്ശൂരിൽ വോട്ട് ചെയ്ത് ബൂത്തിൽനിന്ന് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വാണിയംപാറ ഇകെഎം യുപി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ-65)ആണ് മരിച്ചത്. രാവിലെ 10.45-നായിരുന്നു സംഭവം.
വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞുവീണു. ഉടൻതന്നെ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭാര്യ: മല്ലിക.
Content Highlights: A 65-year-old voter named Vinod passed away after voting in Thrissur., The incident occurred at Vaniampara EKM UP School booth number 37., Medical assistance was provided immediately, but he could not be saved., The incident took place during the 2026 election proceedings.