നിലപാടിൽ മാറ്റമില്ല; തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് വി.എം. സുധീരൻ

തിരുവനന്തപുരം: പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വർഷങ്ങൾക്ക് മുമ്പുതന്നെ താൻ പാർലമെന്ററി രാഷ്ട്രീയ രംഗത്തോട് വിടപറഞ്ഞതാണെന്ന് ശനിയാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു. വീണ്ടും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പല സന്ദർഭങ്ങളിലും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് കോൺഗ്രസ് നേതൃതലത്തിൽനിന്ന് സമ്മർദങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, അത്തരം നിർദേശങ്ങളെല്ലാം നന്ദിപൂർവ്വം താൻ ഒഴിവാക്കുകയായിരുന്നുവെന്നും പഴയ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Veteran Congress leader VM Sudheeran officially confirms his permanent exit from parliamentary politics. Dismisses rumors of re-contesting elections.