സ്റ്റിയറിങ് വളയം പിടിച്ച് വിദ്യാ ബാലകൃഷ്ണൻ MLA; ആവേശം പകർന്ന് എലത്തൂർ ബീച്ചിലെ ഓഫ് റോഡ് ഡ്രൈവിങ്

#ന്യൂസ് ഡെസ്ക്
എലത്തൂർ ബീച്ചിൽ ഓഫ് റോഡ് വാഹനം ഓടിക്കുന്ന വിദ്യാ ബാലകൃഷ്ണൻ എംഎൽഎ
എലത്തൂർ ബീച്ചിൽ ഓഫ് റോഡ് വാഹനം ഓടിക്കുന്ന വിദ്യാ ബാലകൃഷ്ണൻ എംഎൽഎ

കോഴിക്കോട്: എലത്തൂർ ബീച്ചിൽ വ്യത്യസ്തമായ ഡ്രൈവിങ് കാഴ്ചയൊരുക്കി 'കെഎൽ-11' ഓഫ് റോഡ്‌സ് ക്ലബ്. വിദ്യാ ബാലകൃഷ്ണൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ഓഫ് റോഡ് ഡ്രൈവിങ് കാഴ്ചക്കാർക്ക് ആവേശമായി. ബീച്ചിന്റെ സമഗ്ര വികസനത്തിന് നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.

ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിലും സാധാരണ വാഹനങ്ങൾക്ക് എത്തിച്ചേരാനാകാത്ത സ്ഥലങ്ങളിൽ ആവശ്യമുള്ളവർക്ക് ഭക്ഷണവും മരുന്നും വസ്ത്രവും നൽകി വരുന്ന കൂട്ടായ്മ കൂടിയാണ് 'കെഎൽ-11' ഓഫ് റോഡ്‌സ് ക്ലബ്. കെ. മധുസൂദനൻ പതാക ഉയർത്തി. എം. സുഹാസ് അധ്യക്ഷനായി. ഗോവയിൽ നടന്ന റെയിൻ ഫോറസ്റ്റ് ചലഞ്ച് ചാമ്പ്യനായ രാജീവ് ലാലിനെ ആദരിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: Vidya Balakrishnan MLA inaugurated the 'KL-11' Off Roads Club event at Elathur Beach in Kozhikode, thrilling spectators by driving an off-road vehicle and promising comprehensive development for the beach.