മൈക്രോഫിനാൻസ്: വെള്ളാപ്പള്ളിക്കെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകണം, പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് ഹൈക്കോടതി

#ബിനില്‍ | മാതൃഭൂമി ന്യൂസ്
വെള്ളാപ്പള്ളി നടേശന്‍ |ഫോട്ടോ:മാതൃഭൂമി
വെള്ളാപ്പള്ളി നടേശന്‍ |ഫോട്ടോ:മാതൃഭൂമി

കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിൽ പ്രതികൾക്കെതിരേ കുറ്റപത്രം നൽകുന്നതിന് സർക്കാരിന് പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വെള്ളാപ്പള്ളിക്കെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എ. ബദറുദ്ദീനാണ് നിർണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഈ കേസിൽ കുറ്റപത്രം നൽകുന്നത് വൈകുകയായിരുന്നു. ഇക്കാര്യം പരിശോധിച്ച കോടതി, മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി അടക്കമുള്ള പ്രതികൾക്കെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാൻ കേസിന്റെ അന്വേഷണച്ചുമതലയുള്ള എസ്പി എസ്. ശശിധരന് നിർദേശം നൽകി. 

ചേർത്തല സ്വദേശിയായ എം.എസ്. അനിലാണ് വെള്ളാപ്പള്ളിക്കെതിരായ കേസ് ഇഴഞ്ഞുനീങ്ങുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ മേൽനോട്ടത്തിലാണ് കേസ് അനേഷണം നടക്കുന്നത്.

Content Highlights: Kerala High Court ruled that prosecution sanction is not required to file a chargesheet in the microfinance case., Court directed the filing of a chargesheet against Vellappally Natesan and other accused within two weeks., Justice A. Badarudeen issued the interim order, removing delays caused by disputes over prosecution sanction.