മുൻമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പ്

#മാതൃഭൂമി ന്യൂസ്
പ്രതിഷേധത്തിനിടെയിലെ ദൃശ്യം(ഇടത്ത്) പരിക്കേറ്റ വീണാ ജോർജിനെ പ്‌ളാറ്റ്‌ഫോമില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു(വലത്ത്) ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി
പ്രതിഷേധത്തിനിടെയിലെ ദൃശ്യം(ഇടത്ത്) പരിക്കേറ്റ വീണാ ജോർജിനെ പ്‌ളാറ്റ്‌ഫോമില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു(വലത്ത്) ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ മന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ തുടരന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. കേസിൽ പ്രതികളാക്കപ്പെട്ട കെ.എസ്.യു. പ്രവർത്തകർ നൽകിയ പരാതി പരിഗണിച്ചാണ് ആഭ്യന്തരമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

തുടരന്വേഷണത്തിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. എസ്.പി റാങ്കിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായിരിക്കും ഈ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്. അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്ന മറ്റ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും ഏത് എസ്.പിക്കായിരിക്കും ചുമതലയെന്നും വ്യക്തമാക്കുന്ന ഔദ്യോഗിക ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും.

മാരകായുധങ്ങളുമായി മന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. എന്നാൽ തങ്ങളുടെ പക്കൽ കരിങ്കൊടി മാത്രമാണുണ്ടായിരുന്നതെന്നും മാരകായുധങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് പ്രവർത്തകരുടെ വാദം.

Content Highlights: The Kerala Home Department has ordered a fresh investigation into the alleged attempt to murder former minister Veena George.