പിണറായിക്കെതിരായ കൈക്കൂലി ആരോപണം; ED തെളിവുകൾ നൽകി, ഗൗരവമായ കാര്യങ്ങൾ കൈമാറിയെന്ന് മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി വി.ഡി.സതീശന്‍ |ഫോട്ടോ:മാതൃഭൂമി
മുഖ്യമന്ത്രി വി.ഡി.സതീശന്‍ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ല. തെളിവുകൾ വ്യക്തമായി പരിശോധിച്ച് നിയമപരമായ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചോദ്യത്തിനിടെ സി.പി.എമ്മിനുള്ളിലെ ആഭ്യന്തര തർക്കങ്ങളെ വിമർശിച്ച അദ്ദേഹം, അവിടെ നടക്കുന്നത് ന്യായീകരണങ്ങൾ മാത്രമാണെന്ന് കുറ്റപ്പെടുത്തി. വ്യക്തിക്കെതിരേ അതിശക്തമായ ആക്ഷേപമാണ് ആ പാർട്ടിയിൽ നിലനിൽക്കുന്നത്. സ്വന്തം ഭാര്യയെ സ്ഥാനാർഥിയാക്കിയ പാർട്ടി സെക്രട്ടറിയുടെ നടപടിക്കെതിരെ കേന്ദ്ര കമ്മിറ്റിവരെ ആക്ഷേപം ഉയർത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇ.ഡി അന്വേഷണങ്ങളുമായി രാഹുൽ ഗാന്ധി മുൻപ് പൂർണമായി സഹകരിച്ചിരുന്നുവെന്നും വണ്ടിയോ പൊതുമുതലുകളോ തല്ലിപ്പൊളിക്കുന്ന രീതി ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സംസ്ഥാനത്തെ ജില്ലാ ജുഡീഷ്യൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ തീരുമാനമായതായും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം സുപ്രീംകോടതിയിൽ കേസുകൾ നടത്തുന്നതിനായി മുതിർന്ന അഭിഭാഷകരുടെ പാനൽ രൂപവത്കരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.