‘എന്റെ മണ്ഡലത്തിലെ ആൾ, കോൺഗ്രസ് നേതാവ്’; മുഖ്യമന്ത്രിയുടെ വിമാനയാത്രാ സ്‌പോൺസറേക്കുറിച്ച് തിരുവഞ്ചൂർ

#മാതൃഭൂമി ന്യൂസ്
തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.ഡി. സതീശൻ | Photo: Mathrubhumi
തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.ഡി. സതീശൻ | Photo: Mathrubhumi

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രാവിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിമാനക്കമ്പനിയുടെ ഉടമ തന്റെ നിയോജകമണ്ഡലത്തിലുള്ള ആളാണെന്നും അദ്ദേഹത്തെ വ്യക്തിപരമായി അറിയാമെന്നും അപരിചിതനല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

'ഇതിന്റെ ഉടമസ്ഥൻ എനിക്ക് ഏറ്റവുംനല്ല ബന്ധമുള്ള ആളാണ്. എനിക്ക് വോട്ടുചെയ്യുന്ന കുടുംബമാണത്. ഈ ആളുകൾ നമുക്ക് വോട്ട് ചെയ്തിട്ടുള്ള ആളുകളാണ്. വോട്ടർപട്ടികയിലുള്ള ആളുകളാണ്. അതുകൊണ്ട് അവർ ഒരു സഹായം തൽക്കാലത്തേക്ക് കൊടുത്തുവെന്നതുകൊണ്ട് എന്ത് അദ്ഭുതമാണ്?’, തിരുവഞ്ചൂർ ആരാഞ്ഞു.

‘മാത്രമല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തനായ ഒരു നേതാവാണ് അതിന്റെ ഉടമ. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണ് ആ ഫ്‌ളൈറ്റ്. ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെ എല്ലാ ചടങ്ങിലും പോകാറുള്ളതാണ്. ബെംഗളൂരുവിലല്ല, കുടുംബത്ത്. കേളചന്ദ്രയിൽ. അവരുടെ കുടുംബക്കാരെല്ലാം അവരുടെ കുടുംബസദസ്സിൽ എന്നെ വിളിക്കാറുള്ളതാണ്. അവരുമായി നല്ല അസോസിയേഷനുള്ളതാണ്. അല്ലാതെ ഏതെങ്കിലും അപരിചിതന്റെ കൂപ്പറിൽ കയറിപ്പോകുന്നതല്ല. അതൊക്കെ കൃത്യമായി അറിയുന്ന ആളുകളാണ്’, തിരുവഞ്ചൂർ പറഞ്ഞു.

അതേസമയം, ആരാണ് വിമാനയാത്രയുടെ സ്‌പോൺസർ എന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

Content Highlights: Speaker Thiruvanchoor Radhakrishnan defended Chief Minister V.D. Satheesan's chartered flight controversy, stating he personally knows the airline owner, who is from his constituency.