കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; 'ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം'

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി വി.ഡി.സതീശന്‍
മുഖ്യമന്ത്രി വി.ഡി.സതീശന്‍

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിൽനിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച് ചോദ്യം ഉയർന്നപ്പോൾ, 'ഞാൻ ഈ നാട്ടുകാരൻ അല്ല, മാവിലായിക്കരൻ ആണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സംഘടനാപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ നേതാക്കൾക്കെതിരെയുള്ള സോഷ്യൽമീഡിയ ആക്രമണം സംബന്ധിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'സോഷ്യൽമീഡിയയിൽ പലതരത്തിലുള്ള ആളുകളുണ്ട്. അതിലൊന്നും ഞാൻ മറുപടി പറയുന്നില്ല'.

തനിക്കെതിരെയും നിരന്തരം വ്യാജ പ്രചാരണങ്ങൾ സോഷ്യൽമീഡിയ വഴി നടത്തുന്നുണ്ടെന്നും സതീശൻ പറഞ്ഞു. ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ കേന്ദ്രത്തിൽനിന്നാണ് ഇത്തരം വ്യാജ കാർഡുകൾ ഇറക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എൽപിഎസ്ടി സമരക്കാർ മുന്നോട്ടുവെച്ച അഞ്ചിൽ നാലും അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ചാമത്തെ ആവശ്യം സർക്കാരിന് ചെയ്യാൻ സാധിക്കാത്ത കാര്യമാണ്. സമരം അവസാനിപ്പിച്ചാൽ നാലുകാര്യങ്ങളിൽ ഉത്തരവിറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 'അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുക ആണ് അഞ്ചാമത്തെ ആവശ്യം. 1:25 ആക്കിയാലും അധ്യാപക തസ്തിക കൂടില്ല. 1:30 ആണ് ചട്ടമെങ്കിലും നിലവിൽ തന്നെ സംസ്ഥാനത്ത് ശരാശരി 1:19 ആയി മാറിയിട്ടുണ്ട്. കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. ഇല്ലാത്ത വേക്കൻസികളിലേക്കാണ് കഴിഞ്ഞ സർക്കാർ പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കുകാർക്ക് പോലും ജോലി കൊടുക്കാൻ സാധിക്കുന്നില്ല. ഇക്കാര്യം പരിശോധിച്ച് ഒരു സംവിധാനം കൊണ്ടുവരും' മുഖ്യമന്ത്രി പറഞ്ഞു.

കാലടിയിൽ സമരം ചെയ്തതിന്റെ പേരിൽ കുട്ടികൾ പരീക്ഷ എഴുതരുതെന്ന അഭിപ്രായം ഞങ്ങൾക്കില്ല. പക്ഷേ സമരത്തിന്റെ സ്വഭാവത്തിലാണ് പ്രശ്നം. കോടതി പറഞ്ഞാൽ അത് അംഗീകരിക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Content Highlights: CM VD Satheesan distanced himself from internal Congress group disputes, stating he is focused elsewhere., Addressed social media attacks against leaders and confirmed fake propaganda cards are being circulated., Announced that the government agreed to 4 out of 5 demands put forward by LPST protesters., Clarified the government's stance on the teacher-student ratio and ongoing protests in Kalady.