വി.ഡി. സതീശനും കുടുംബത്തിനും 1,22,27,760 രൂപയുടെ നിക്ഷേപം

#ന്യൂസ് ഡെസ്‌ക്
വി.ഡി. സതീശന്‍ | ചിത്രം: ബിനോജ് പി.പി., മാതൃഭൂമി
വി.ഡി. സതീശന്‍ | ചിത്രം: ബിനോജ് പി.പി., മാതൃഭൂമി

പറവൂർ: പറവൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശനും ഭാര്യ ലക്ഷ്മിപ്രിയയ്ക്കും 1,22,27,760 രൂപയുടെ നിക്ഷേപം. നാമനിർദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരക്കണക്കുകൾ നൽകിയത്. പണവും സ്വർണവും ഉൾപ്പെടെ 53,82,286 രൂപയും ഭാര്യയുടെ പേരിൽ 68,45,474 രൂപയുടെ നിക്ഷേപവുമുണ്ട്. സതീശന്റെ കൈവശം 64,000 രൂപയും ഭാര്യയുടെ കൈവശം 9000 രൂപയുമുണ്ട്. 25,000 രൂപയുടെ ബാങ്ക് ഓഹരിയും 35 ഗ്രാം സ്വർണവും സതീശന്റെ കൈവശമുണ്ട്. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വർണവും മകൾ ഉണ്ണിമായയുടെ പേരിൽ 9,61,000 രൂപയുടെ കാറുമുണ്ട്. വീടും സ്ഥലവും പൈതൃകമായി കിട്ടിയതും സ്വന്തമായി വാങ്ങിയതുമായ 2,42,63,816 രൂപ മൂല്യമുള്ള വസ്തുക്കൾ സതീശന്റെ പേരിലുണ്ട്.

പറവൂരിലെ 30 സെന്റും വീടും നെട്ടൂരിലെ 33.5 സെന്റും ഉൾപ്പെടെയാണിത്. ഭാര്യയ്ക്ക് പൈതൃകമായി കിട്ടിയ 1,85,27,520 രൂപ മൂല്യം വരുന്ന ഭൂമിയുണ്ട്. മകളുടെ പേരിൽ വാങ്ങിയ കാറിന്റെ ലോൺ 3,29,319 രൂപയും ഹൗസിങ് ലോൺ 11,71,316 രൂപയും മറ്റു കടങ്ങളും ഉൾപ്പെടെ 24,00,635 രൂപയുടെ ബാധ്യതയുണ്ട്. 17,45,000 രൂപയുടെ ബാധ്യതയാണ് ഭാര്യയ്ക്കുള്ളത്. സതീശന്റെ പേരിൽ 18 കേസുകളുണ്ട്.

Content Highlights: VD Satheesan and wife hold total investments worth over 1.22 crore INR., Details on gold holdings, bank deposits, and ancestral property values., Breakdown of liabilities including housing loans and car loans., Disclosure of 18 pending legal cases against the opposition leader.