വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു

#ന്യൂസ് ഡെസ്ക്

വടക്കഞ്ചേരി: ദേശീയപാത തങ്കം ജങ്ഷന് സമീപം സർവീസ് റോഡിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. കണ്ണമ്പ്ര ഭാഗത്തു നിന്ന് വന്ന ബസ് സർവീസ് റോഡിലൂടെ ടൗണിൽ പ്രവേശിക്കാൻ വരുന്നതിനിടെ എതിരെ വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളുടെയും മുൻവശം തകർന്നു. ബസിൽ ഇടിച്ച ശേഷം ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിച്ചു.പരിക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്

Content Highlights: A private bus and lorry collided on the Vadakkencherry service road near Thankam junction., Around 30 people sustained injuries in the accident., The lorry also hit a parked car and bike after colliding with the bus., Injured individuals have been admitted to a private hospital in Irattakulam.