യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപിക വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ പൂർണിമ ജെ.പ്രകാശിനെ(45)യാണ് പൂജപ്പുര ചാടിയറ ലെയ്നിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്കു താമസിച്ചിരുന്ന ഇവരുടെ മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു.
ഏതാനും ദിവസങ്ങളായി പൂർണിമ അവധിയിലായിരുന്നു. ബുധനാഴ്ച അവധി അവസാനിച്ചിട്ടും കോളേജിൽ എത്താത്തതിനെത്തുടർന്ന് വ്യാഴാഴ്ച സഹപ്രവർത്തകർ വീട്ടിൽ അന്വേഷിച്ചുചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്. അടച്ചിട്ടിരുന്ന വീടിനുള്ളിൽനിന്ന് ദുർഗന്ധം വന്നതോടെ സഹപ്രവർത്തകർ പൂജപ്പുര പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ ഇവരുടെ അടുത്ത ബന്ധുക്കളൊന്നും ജീവിച്ചിരിപ്പില്ല. ആലപ്പുഴയാണ് സ്വദേശം. മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിലേക്കു മാറ്റി.
Content Highlights: Philosophy Assistant Professor Poornima J. Prakash (45) found dead at her Poojappura residence., Colleagues discovered the body after she failed to report to work following her leave., Police shifted the body to Medical College Hospital for post-mortem to determine the cause of death.