തുഞ്ചൻ സ്മാരക ഗവ. കോളേജിൽ ചരിത്രം തിരുത്തി എസ്.യു.സി.ഐയുടെ വിദ്യാർഥി സംഘടന

തിരൂർ തുഞ്ചൻ സ്മാരക ഗവ.കോളേജിൽ യൂണിയൻ ചെയർമാൻ സ്ഥാനത്ത് വിജയിച്ച ആശാ സമര നേതാവ് എസ്. മിനിയുടെ മകൻ എം.എസ് അലനുമായി ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവർത്തകർ
തിരൂർ തുഞ്ചൻ സ്മാരക ഗവ.കോളേജിൽ യൂണിയൻ ചെയർമാൻ സ്ഥാനത്ത് വിജയിച്ച ആശാ സമര നേതാവ് എസ്. മിനിയുടെ മകൻ എം.എസ് അലനുമായി ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവർത്തകർ

തിരൂർ:തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സീറ്റിൽ മിന്നും വിജയം നേടി എസ്.യു.സി.ഐയുടെ വിദ്യാർഥി സംഘടന എഐഡിഎസ്ഒ. ഐപി വിഭാഗം മൂന്നാം വർഷ വിദ്യാർഥിയും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ സമര നേതാവ് എസ്. മിനിയുടെ മകനുമായ എം.എസ്. അലനാണ് ചെയർമാൻ സീറ്റിൽ വിജയിച്ചത്.

സംഘടന ഒറ്റ സീറ്റിൽ മത്സരിച്ച് വിജയം നേടി. 229 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് വിജയം. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ വിദ്യാർഥി ഐക്യം വളർത്തിയെടുക്കുകഎന്ന മുദ്രവാക്യമുയർത്തിയാണ് പ്രചാരണം നടത്തിയത്. അറബിക്ക് അസോസിയേഷനിൽ യുഡിഎസ്എഫ് വിജയം നേടിയപ്പോൾ ബാക്കി എല്ലാ സീറ്റും എസ്എഫ്ഐ തൂത്തുവാരി.

Content Highlights: college election aidso union chairman