31 ഗ്രാമുള്ള സ്വർണമാല ലേലംചെയ്യാൻ പോകുന്നു; അവകാശികളുണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് പോലീസ്

തിരുവനന്തപുരം: അവകാശവാദം ഉന്നയിച്ച് ആരും എത്താത്ത പശ്ചാത്തലത്തിൽ പേട്ട പോലീസ് സ്‌റ്റേഷൻ പരിസരത്തുനിന്ന് കളഞ്ഞുകിട്ടിയ 31 ഗ്രാം തൂക്കം വരുന്ന സ്വർണമാല ലേലം ചെയ്യാനുദ്ദേശിക്കുന്നതായി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കേരള പോലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുക്കളായി പരിഗണിച്ചാണ് പൊതുലേലത്തിന് വെക്കുന്നത്. ആർക്കെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ 27-04-2026 മുതൽ മുപ്പത് ദിവസത്തിനകം സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശവുമുണ്ട്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരള പോലീസ് ആക്ട് 56 /4 പ്രകാരം തിരുവനന്തപുരം ജില്ല പോലീസ് മേധാവി പുറപ്പെടുവിക്കുന്നത്. തിരുവനന്തപുരം സിറ്റി ജില്ലാ പരിധിയിൽപെട്ട പേട്ട പോലീസ് സ്റ്റേഷനിൽ പരിധിയിൽ നിന്നും ഏകദേശം 31ഗ്രാം തൂക്കം വരുന്ന സ്വർണമാല കളഞ്ഞു കിട്ടിയിട്ടുള്ളതാണ് നാളിതുവരെയായി ആരും തന്നെ ഈ വസ്തുവിൽ അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതാണ്. കേരള പോലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുക്കളായി പരിഗണിച്ച് പൊതുലേലം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. ആയതിനാൽ മേൽപ്പറഞ്ഞ വസ്തുക്കളിൽ മേൽ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാൻ ഉണ്ടെങ്കിൽ തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം പേട്ട പോലീസ് സ്റ്റേഷനിൽ ഹാജരായി സ്റ്റേഷൻ എസ് എച്ച് ഓ മുൻപാകെ തന്റെ അവകാശം രേഖാമൂലം ഉന്നയിക്കാവുന്നതാണ്. മേൽ കാലാവധിക്കുള്ളിൽ ആരുംതന്നെ മേൽപ്പറഞ്ഞ പ്രകാരം അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിൽ ടി വസ്തുക്കൾക്ക് അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് കേരള പോലീസ് ആക്ട് 56/7 പ്രകാരം പൊതു ലേലത്തിലൂടെ വിൽപ്പന നടത്തി തുക കേരള സർക്കാരിന്റെ Criminal Justice Miscellaneous Expense Fund ലേക്ക് വക ചേർക്കുന്നതായിരിക്കും
Content Highlights: Police recovered a 31-gram gold necklace in the Petta station limits., No rightful owner has come forward to claim the item., Public auction initiated under Kerala Police Act 56., 30-day window starting from 27-04-2026 to present ownership proof., Proceeds will be deposited into the Criminal Justice Miscellaneous Expense Fund if unclaimed.