ഇരവിപുരത്ത് എൻ.കെ.പ്രേമചന്ദ്രന്റെ മകന് സീറ്റില്ല; വിഷ്ണു മോഹൻ യുഡിഎഫ് സ്ഥാനാർഥിയാകും

കൊല്ലം: ഇരവിപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ആർവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹൻ മത്സരിക്കും. ആർഎസ്പി നേതാക്കൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ സമവായ സ്ഥാനാർഥി ആയാണ് വിഷ്ണുമോഹൻ എത്തുന്നത്.
എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഈ നീക്കത്തിനെതിരെ ഷിബു ബേബിജോൺ പക്ഷം നിലയുറപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷ്ണുമോഹനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. യുഡിഎഫ് തീരുമാനത്തിനനുസൃതമായിട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ആർവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ കുന്നത്തൂരിൽ മത്സരിക്കുമെന്നാണ് വിവരം. ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും ജനവിധി തേടും. മട്ടന്നൂരിന് പകരം ജയസാധ്യതയുള്ള മറ്റൊരു മണ്ഡലം യുഡിഎഫിൽ ആവശ്യപ്പെടാനും ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
Content Highlights: Adv. Vishnu Mohan, RYF State Secretary, will contest as the UDF candidate in eravipuram