ഭാര്യയുള്ളപ്പോള്‍ മറ്റൊരു വിവാഹം; ഉദ്യോഗസ്ഥരായ നവദമ്പതിമാരെ കളക്ടര്‍ രേണു രാജ് സസ്പെന്‍ഡ് ചെയ്തു

കാക്കനാട്: നിയമപരമായി ഭാര്യ നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ചതിന്റെ പേരില്‍, ആദ്യ ഭാര്യയുടെ പരാതിയനുസരിച്ച് നവ ദമ്പതിമാരായ റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. കൊച്ചി സ്പെഷ്യല്‍ തഹസില്‍ദാര്‍ (ആര്‍.ആര്‍.) ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം.പി. പദ്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.ആര്‍.) ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി. സ്മിതയെയുമാണ് കളക്ടര്‍ രേണു രാജ് സസ്പെന്‍ഡ് ചെയ്തത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാഹിതനായ പദ്മകുമാര്‍ വീണ്ടും മറ്റൊരു വിവാഹം കഴിച്ചത്. അതുപോലെ സര്‍ക്കാര്‍ ജീവനക്കാരിയായ ടി. സ്മിത, ഭാര്യയുള്ള ഒരാളെ വിവാഹം കഴിച്ചതും ചട്ട ലംഘനമാണ്. ഇരുവരും സര്‍വീസ് ചട്ടം ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യുന്നതെന്ന് കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
Content Highlights: two revenue officers suspended for violation of service rules