അടയ്ക്കാത്തോട്ടിൽ കൃഷിയിടത്തിൽ രണ്ട് രാജവെമ്പാലകൾ, ഒന്നിനെ പിടികൂടി

കണ്ണൂര്‍: കേളകം അടയ്ക്കാത്തോട്ടിൽ കൃഷിയിടത്തില്‍ രണ്ട് രാജവെമ്പാലകളെ കണ്ടെത്തി. വനപാലകര്‍ എത്തി ഒന്നിനെ പിടികൂടി. രണ്ടാമത്തെ രാജവെമ്പാലയെ പിടികൂടാന്‍ കഴിയാതെ വനപാലകര്‍ മടങ്ങി.
രാവിലെ കൃഷിയിടത്തില്‍ പാമ്പുകളെ കണ്ടതോടെ നാട്ടുകാര്‍ വനംവകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. രണ്ടെണ്ണത്തിനെയും ഒന്നിച്ചു കാണുകയും ഒന്നിനെ മാത്രം പിടികൂടുകയും ചെയ്തത് നാട്ടുകാരില്‍ ആശങ്കയുണര്‍ത്തി. രണ്ടാമത്തേതിനായി തിരച്ചിലുകള്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തൊഴിലുറപ്പുകാര്‍ ഈ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നുണ്ട്. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ഭൂമിയല്ലെങ്കിലും കിലോമീറ്ററുകള്‍ക്കപ്പുറത്ത് ആറളം വന്യജീവി സങ്കേതം നിലകൊള്ളുന്നുണ്ട്. അവിടെ നിന്നാവാം പാമ്പുകള്‍ എത്തിയത് എന്ന നിഗമനത്തിലാണ് സ്‌നേക് റെസ്‌ക്യൂവര്‍മാര്‍.
Content Highlights: two king cobras seen in kannur farm snake rescuers caught one