ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പിൽ രണ്ടുപേരെ മരിച്ചനിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി

കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി. തോട്ടോളി മീത്തൽ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30) എന്നിവരാണ് മരിച്ചത്. ചെറുതുരുത്തി ശ്രീരാജിനെ (23)യാണ് അവശനിലയിൽ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
യുവാക്കളെ കാണാതായതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൊബൈൽ ടവറിന് സമീപത്തെ പറമ്പിൽ മൃതദേഹം
കണ്ടെത്തിയത്.
സമീപത്തു നിന്ന് സിറിഞ്ചുകളും കണ്ടെത്തി. അമിതമായി ലഹരി കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എടച്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഫോറൻസിക് സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടു.
Content Highlights: Two found dead in an empty field at onchiyam