പ്രചാരണകാലത്തെ ശ്രദ്ധാകേന്ദ്രം, വിജയത്തിലും അങ്ങനെത്തന്നെ; സെയ്ന്റ് മേരീസിന്റെ ഇരട്ടകൾ

വിജയാഹ്ലാദത്തിൽ പുണ്യയും പൂജയും
വിജയാഹ്ലാദത്തിൽ പുണ്യയും പൂജയും

തൃശ്ശൂർ: സെയ്ന്റ് മേരീസ് കോളേജിൽ പുണ്യയും പൂജയുമാണ് താരങ്ങൾ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രധാന രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി ഈ ഇരട്ടകൾ വ്യാഴാഴ്ച വൈകീട്ട് മലപ്പുറം തിരൂരിലെ വീട്ടിലേക്ക്‌ വണ്ടികയറി. ജനറൽസെക്രട്ടറി സ്ഥാനത്തേക്ക്‌ വിജയിച്ച പൂജാ പ്രേംനാഥ് ബി.എസ്‌സി. കെമിസ്ട്രി രണ്ടാംവർഷ വിദ്യാർഥിയാണ്. ഇരട്ടസഹോദരി പുണ്യാ പ്രേംനാഥ് യു.യു.സി.യായാണ് മത്സരിച്ച് ജയിച്ചത്. രണ്ടാംവർഷ ബി.സി.എ. വിദ്യാർഥിയാണ് പുണ്യ.

രണ്ടാളെയും തിരിച്ചറിയാൻ ബുദ്ധിമുട്ടായതിനാൽ പ്രചാരണകാലമെല്ലാം രസകരമായിരുന്നുവെന്ന് ഇരുവരും പറയുന്നു. ഇവർ തന്നെയായിരുന്നു പ്രചാരണകാലത്ത് പ്രധാന ശ്രദ്ധാകേന്ദ്രം.

തിരൂർ പൂഴിക്കുന്നത്ത് ഹൗസിൽ പ്രേംനാഥിന്റെയും സിജിയുടെയും മൂന്ന് മക്കളിൽ ഇളയവരാണ് ഇവർ. ചേച്ചി സ്നേഹ അക്കിക്കാവ് റോയൽ എൻജിനീയറിങ് കോളേജിൽ ബി.ടെക് വിദ്യാർഥിയാണ്.

Content Highlights: twin sisters win st marys college election