കനത്ത മഴ: ശതാബ്ദി ആലപ്പുഴ വഴി, മെമു തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കൊച്ചി: എറണാകുളത്ത് പെയ്ത ശക്തമായ മഴയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി. എറണാകുളം ടൗൺ, എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ വെള്ളക്കെട്ട് ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ  വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രണം ഏർപ്പെടുത്തിയ ട്രെയിനുകൾ

16650- നാഗർകോവിൽ - മംഗളുരു പരശുറാം എക്സ്പ്രസ്, തൃപ്പുണിത്തുറ - എറണാകുളം ജംഗ്ഷൻ - എറണാകുളം ടൗൺ റൂട്ടിൽ വഴിതിരിച്ച് വിടും.

12081- കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി ആലപ്പുഴവഴി സർവീസ് നടത്തും.

12618- നിസാമുദ്ദീൻ - എറണാകുളം മംഗള എക്സ്പ്രസ്സ് എറണാകുളം ജങ്ഷൻ സ്റ്റേഷന് പകരം എറണാകുളം ടൗൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു.

06768- കൊല്ലം - എറണാകുളം മെമു എക്സ്പ്രസ്സ് തൃപ്പുണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.

Content Highlights: Train services hit as rain pounds in ernakulam