പേരാമ്പ്രയിൽ അവകാശവാദത്തിനില്ലെന്ന് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട്: പെട്ടിയിലെ വോട്ടിനെ കുറിച്ച് ആർക്കും അവകാശവാദം ഉന്നയിക്കാമെന്നും പേരാമ്പ്രയിൽ അവകാശവാദത്തിന് ഇല്ലെന്നും എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. വോട്ട് എണ്ണുന്നത് വരെ മാത്രമേ അവകാശവാദങ്ങൾക്ക് ആയുസ്സുള്ളൂ. പ്രവചനത്തിന് താനില്ല. അനൗൺസ്‌മെന്റ് വിവാദത്തിൽ നിയമനടപടികൾ നേരിടാൻ തയ്യാറാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
താൻ തെറ്റ് ചെയ്തിട്ടില്ല. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ കണ്ടെത്തിയതാണ്. വനിതാ സംവരണ ബില്ലിന് സിപിഎം എതിരല്ല. എന്നാൽ, മണ്ഡല പുനർനിർണയം നടത്തുന്നത് ദുരുദ്ദേശപരമാണ്. കേരളത്തിൽ അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റിന്റെ എണ്ണം കുറയുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
Content Highlights: TP Ramakrishnan dismisses premature claims regarding 2026 election results., Refusal to engage in election predictions until vote counting., Clarification on the announcement controversy and legal readiness., Stance on the Women's Reservation Bill and concerns regarding delimitation.