തലസ്ഥാനത്ത് ഗുണ്ടനേതാവിനൊപ്പം മദ്യ സത്കാരത്തിൽ പങ്കെടുത്ത് ഉന്നതപോലീസ് ഉദ്യോഗസ്ഥർ

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടനേതാവിനൊപ്പം ബാറിൽ പാർട്ടിയിൽ പങ്കെടുത്ത് ഉന്നതപോലീസ് ഉദ്യോഗസ്ഥർ. ഓംപ്രകാശിനൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥർ പാർട്ടിയിൽ പങ്കെടുത്തെന്നും രണ്ട് സിഐമാർ തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ട്. വിഷയത്തിൽ ഇന്റലിജൻസ് മേധാവി ഡിജിപിക്ക് റിപ്പോർട്ട് നൽകി.

ഡിസംബർ നാലിനാണ് സംഭവം നടന്നതെന്നാണ് വിവരം. തിരുവനന്തപുരം വഴയിലയിൽ ഒരു ബാറിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ മദ്യ സത്കാരത്തിൽ ഓംപ്രകാശ് അടക്കമുള്ള ​ഗുണ്ടാ നേതാക്കൾക്കൊപ്പം പോലീസ് ഉദ്യോ​ഗസ്ഥരും പങ്കെടുത്തുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ​ഗുരുതര അച്ചടക്ക ലംഘനവും വീഴ്ചയുമാണ് സംഭവിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.  


 

Content Highlights: High-ranking Kerala police officers attended a party with a known gangster in Thiruvananthapuram