മുട്ടിലിഴഞ്ഞ് കുഞ്ഞ് നടുറോഡിൽ, രക്ഷകരായി ബസ് ജീവനക്കാർ; സംഭവം കൊണ്ടോട്ടിയിൽ | ഞെട്ടിക്കുന്ന ദൃശ്യം

#സ്വന്തം ലേഖകൻ
സംഭവത്തിന്റെ സിസിടിവി ദൃശ്യം
സംഭവത്തിന്റെ സിസിടിവി ദൃശ്യം

മലപ്പുറം: മുട്ടിലിഴഞ്ഞ് കുഞ്ഞ് നടുറോഡിലെത്തി. രക്ഷകരായത് ബസ് ജീവനക്കാർ. മലപ്പുറം കൊണ്ടോട്ടിയിലാണ് നെഞ്ചിടിപ്പുണ്ടാക്കുന്ന സംഭവമുണ്ടായത്. കുഞ്ഞ് നടുറോഡിലിരിക്കുന്നതിന്റെയും ഇതുകണ്ട് ബസ് നിർത്തി ജീവനക്കാരൻ കുഞ്ഞിനെ എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. നടുറോഡിലിരിക്കുന്ന കുഞ്ഞിനെ കണ്ടതോടെ ഡ്രൈവർ ബസ് നിർത്തുകയും കണ്ടക്ടർ ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു.

റോഡിന് സമീപത്തുള്ള വീട്ടിൽനിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് എത്തിയത്. ഈസമയം, കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു. കണ്ടക്ടർ കുഞ്ഞിനെ കൈയിലെടുത്ത് കൊണ്ടുചെന്നപ്പോഴാണ് വിവരം വീട്ടുകാർ അറിയുന്നത്. ബസിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Content Highlights: A toddler crawled onto a busy road in Kondotty, Malappuram., Alert bus staff stopped the vehicle and rescued the child., The incident occurred while the father was unaware, reading a newspaper nearby., CCTV footage of the rescue has gone viral on social media.