ഹജ്ജ് കര്‍മങ്ങള്‍ക്കിടെ തിരൂര്‍ സ്വദേശി മിനായില്‍ കുഴഞ്ഞുവീണ് മരിച്ചു

തിരൂര്‍: ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂര്‍ സ്വദേശി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. വടക്കന്‍ മുത്തൂര്‍ സ്വദേശി കാവുങ്ങപറമ്പില്‍ അലവികുട്ടി ഹാജി (70)യാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം മിനായിലേക്ക് പോകുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഭാര്യ ഖദീജക്കൊപ്പം കഴിഞ്ഞ മാസം 23-നാണ് ഹജ്ജിന് പോയത്. നേരത്തെ കുവൈറ്റിലായിരുന്ന ഇദ്ദേഹം അഞ്ച് വര്‍ഷമായി തിരൂരില്‍ ഫെയര്‍ലി ഡ്രഗ്സ് എന്ന മരുന്ന് മൊത്തവ്യാപാര സ്ഥാപനം നടത്തുകയായിരുന്നു.
മക്കള്‍: ഫിറോസ് (കെ.പി മെഡിക്കല്‍സ്, തിരൂര്‍), ഫവാസ് (ഏഴൂര്‍ മെഡിക്കല്‍സ്, തിരൂര്‍), ഫായിസ് (ദുബൈ), ആയിഷ ഫര്‍സിയ (വിദ്യാര്‍ഥിനി). മരുമക്കള്‍: ഷംനാസ് (അധ്യാപിക, എം.ഡി.പി.എസ് യു.പി സ്‌കൂള്‍), ഷഹദിയ (ലക്ചറര്‍, ജെ.എം കോളജ്), റിന്‍ഷാന (ഫാര്‍മസിസ്റ്റ്, ദുബൈ).
Content Highlights: Tirur native died in Mina while performing Hajj