അരൂര്‍ ഉയരപ്പാത: കോണ്‍ക്രീറ്റ് മിശ്രിതം വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണു, പ്രതിഷേധം; ഒടുവില്‍ കഴുകി നല്‍കി തൊഴിലാളികള്‍

തുറവൂര്‍(ആലപ്പുഴ): തുറവൂര്‍-അരൂര്‍ ഉയരപ്പാത മേല്‍ത്തട്ട് പ്രവൃത്തിക്കിടെ കോണ്‍ക്രീറ്റ് മിശ്രിതം വാഹനങ്ങള്‍ക്കു മുകളില്‍വീണു. കുത്തിയതോട് പാലത്തിനു തെക്കേക്കരയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.
വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താതെ ജോലികള്‍ നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ഒരു ബൈക്കിന്റെയും രണ്ടു കാറുകളുടെയും മുകളിലേക്കാണ് മിശ്രിതം വീണത്. വാഹനങ്ങള്‍ക്ക് നിസാരമായ കേടുപാടുകള്‍ സംഭവിച്ചു. വാഹന യാത്രികര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് തൊഴിലാളികള്‍ വാഹനങ്ങള്‍ കഴുകി വൃത്തിയാക്കി നല്‍കി. സംഭവം ദേശീയപാതയില്‍ ഗതാഗത തടസത്തിനും കാരണമായി.