തൃശ്ശൂരില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: ശ്രീനാരായണപുരത്ത് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെന്തെങ്ങ് ബസാര്‍ സ്വദേശികളായ വനജ(61) വിജേഷ് (38) എന്നിവരെയണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. വീട്ടില്‍ അമ്മയും മകനും മാത്രമായിരുന്നു താമസം. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഗൃഹനാഥന്‍ മോഹനന്‍ നേരത്തെ മരണപ്പെട്ടിരുന്നു.

വനജയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: A mother and her son were found dead by hanging. Police are investigating the cause of death.