ഗുരുവായൂർ- തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു; വിവരം പങ്കുവെച്ച് സുരേഷ് ഗോപി

#ന്യൂസ് ഡെസ്ക്
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള കാഴ്ച (ഫയല്‍) |ഫോട്ടോ:മാതൃഭൂമി
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള കാഴ്ച (ഫയല്‍) |ഫോട്ടോ:മാതൃഭൂമി

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കുവെച്ചു.

56115/56116 തൃശ്ശൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുക. തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും. ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും.

ഏറെ കാലമായി സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും നിങ്ങൾ നൽകിയ അഭ്യർത്ഥനകൾക്കും കാത്തിരിപ്പിനും ഇപ്പോൾ ശുഭകരമായ ഒരു തീരുമാനമായിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം നമ്മുടെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: New Passenger Train Service Launched: Guruvayur-Thrissur Route Gets Connectivity Boost