മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്; ഷംഷാബാദില്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍

മാര്‍ തോമസ് തറയിലും മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനും സിറോ മലബാര്‍ സബാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനൊപ്പം | Photo: Facebook/ Mar Raphael Thattil, Major Archbishop of the Syro-Malabar Church

കൊച്ചി: ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയിലിനേയും ഷംഷാബാദ് രൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ പ്രിന്‍സ് പാണേങ്ങാടനേയും തിരഞ്ഞെടുത്തു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങിലാണ് പുതിയ മെത്രാപ്പോലീത്തമാരെ പ്രഖ്യാപിച്ചത്.

ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച് ബിഷപ്പാണ് മാര്‍ തോമസ് തറയില്‍. 2017 മുതല്‍ സഹായമെത്രാനായിരുന്നു.

ചങ്ങനാശ്ശേരി അതിരൂപതയുടെ മുഖ്യ അജപാലകനായി 17 വര്‍ഷം സേവനമനുഷ്ഠിച്ച ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ച പശ്ചാത്തലത്തിലാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. മാര്‍ ജോസഫ് പെരുന്തോട്ടം 22 വര്‍ഷം മെത്രാനായും 17 വര്‍ഷം മെത്രാപ്പൊലീത്തയായും ചങ്ങനാശ്ശേരി അതിരൂപതയെ നയിച്ചു.

Content Highlights: Mar Thomas Tharayil, Archeparchy of Changanacherry, Archbishop