കൈക്കൂലി; രണ്ട് ലക്ഷം ആവശ്യപ്പെട്ടു; ഒരു ലക്ഷംരൂപയുമായി തൊടുപുഴ നഗരസഭാ എഞ്ചിനീയർ പിടിയിൽ

#ന്യൂസ് ഡെസ്ക്
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ എം.ബി. ജോസ്‌
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ എം.ബി. ജോസ്‌

തൊടുപുഴ: നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിലായി. തൊടുപുഴ നഗരസഭാ സെക്രട്ടറി ഇൻ ചാർജ് കൂടിയായ എം.ബി. ജോസാണ് പിടിയിലായത്. നഗരത്തിലെ ഹോട്ടലിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ഇയാൾ പിടിയിലാകുകയായിരുന്നു. രണ്ട് ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഒരു ലക്ഷം രൂപയുമായിട്ടാണ് പിടിയിലാകുന്നത്.

Content Highlights: Thodupuzha municipal engineer M.B. Jose arrested by Vigilance., The arrest occurred while accepting a bribe of 1 lakh rupees., The bribe was demanded for issuing a building permit for a hospital., The suspect was also serving as the secretary in-charge.