തിരുവാതുക്കല്‍ കൊലപാതകം; സംസ്‌കാരം നാളെ

കൊല്ലപ്പെട്ട മീരയും വിജയകുമാറും
കൊല്ലപ്പെട്ട മീരയും വിജയകുമാറും

കോട്ടയം: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട തിരുവാതുക്കല്‍ ശ്രീവത്സത്തില്‍ ടി.കെ. വിജയകുമാര്‍-ഡോ. മീര ദമ്പതിമാരുടെ സംസ്‌കാരം ഞായറാഴ്ച നടത്തും. വൈകീട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്‌കാരം. അതിനുമുന്‍പ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംഭവസമയത്ത് അമേരിക്കയിലായിരുന്ന മകള്‍ ഗായത്രി വെള്ളിയാഴ്ച വീട്ടിലെത്തി. തുടര്‍ന്നാണ് സംസ്‌കാരസമയം തീരുമാനിച്ചത്.

Content Highlights: thiruvathukkal double murder cremation on sunday