സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ് കയറി; ജീവനക്കാര്‍ പാമ്പിനെ തല്ലിക്കൊന്നു

സെക്രട്ടേറിയറ്റിനുള്ളിൽ കണ്ടെത്തിയ പാമ്പ് | Photo: Mathrubhumi News
സെക്രട്ടേറിയറ്റിനുള്ളിൽ കണ്ടെത്തിയ പാമ്പ് | Photo: Mathrubhumi News

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസി. എന്‍ജിനീയറുടെ ഓഫീസിലാണ് പാമ്പിനെ കണ്ടത്. ചൊവ്വാഴ്ച രാവിലെ പത്തേകാലോടെയാണ് സംഭവം. ജീവനക്കാര്‍ പാമ്പിനെ തല്ലിക്കൊന്നു എന്നാണ് വിവരം.

പൈതൃക സംരക്ഷണ കെട്ടിടമായ പഴയനിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ജലവിഭവ വകുപ്പിന് സമീപത്തെ ഇടനാഴിയിലും പാമ്പിനെ കണ്ടെത്തിയിരുന്നു. ജീവനക്കാര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. 

Content Highlights: Snake Found Again in Secretariat Kerala