ഗതാഗതം തടസപ്പെടുത്തി വീണ്ടും സമരം, നടപ്പാത കൈയേറി, നിയമലംഘനം സെക്രട്ടേറിയറ്റിന് മുന്നില്‍

സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സമരം
സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സമരം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് സിപിഐ പോഷക സംഘടനകളുടെ സമരം. ജോയിന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സാണ് സമരം നടത്തിയത്. വഞ്ചിയൂരില്‍ സി.പി.എം. ഏരിയ സമ്മളനത്തിനായി റോഡ് കയ്യേറി സ്റ്റേജ് കെട്ടിയ സംഭവത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ പോലും ചെവിക്കൊള്ളാതെ വീണ്ടും സമാനമായ സമരം. 

ഇതോടെ വിഷയത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാത കൈയ്യേറിയാണ് സമരം. അനുമതി വാങ്ങാതെയാണ് സമരം എന്നാണ് പുറത്തുവരുന്ന വിവരം.

Content Highlights: Joint Council`s 36-hour protest at Thiruvananthapuram Secretariat disrupts traffic