2024-ൽ വോട്ടർമാർ ഏറ്റവും കൂടിയത് തൃശ്ശൂരിൽ, പുതുതായി 1,46,673 വോട്ടുകള്‍; കണക്കുകൾ ഇങ്ങനെ

തൃശ്ശൂര്‍: 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ പട്ടികയില്‍ ഇടംപിടിച്ചത് തൃശൂരിലാണെന്ന് കണക്കുകള്‍. 1,46,673 വോട്ടര്‍മാരാണ് 2019-നെക്കാള്‍ കൂടുതലായി തൃശ്ശൂരിലെ വോട്ടര്‍പട്ടികയില്‍ ഇടംനേടിയത്. 2019-നെക്കാള്‍ സംസ്ഥാനത്ത് ആകെ കൂടിയത് 16,02,172 വോട്ടർമാരാണ്. ഇതില്‍ തൃശ്ശൂരിന് പുറമേ വടകര(1,35,866) വയനാട്(1,04,793) കോഴിക്കോട്(1,14,484) മലപ്പുറം(1,10,170) പൊന്നാനി(1,14,457) മണ്ഡലങ്ങളിലും ഒരുലക്ഷത്തിന് മുകളില്‍ വോട്ടർമാർകൂടി. മാവേലിക്കര മണ്ഡലത്തിലാണ് 2024-ല്‍ ഏറ്റവും കുറച്ച് വോട്ടര്‍മാരെ പുതുതായി പട്ടികയില്‍ ചേര്‍ത്തത്. 2019-നെക്കാള്‍ 31057 വോട്ടര്‍മാരുടെ വര്‍ധന മാത്രമാണ് മാവേലിക്കരയില്‍ 2024-ല്‍ ഉണ്ടായത്.
തൃശൂരില്‍ കന്നിവോട്ടര്‍മാരായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പുതുതായി ചേര്‍ക്കപ്പെട്ടത് 34,000 ത്തോളം വോട്ടുകള്‍ മാത്രമാണ്. അതിന് മുമ്പ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ഏകദേശം ഇത്രത്തോളം തന്നെ കന്നിവോട്ടര്‍മാര്‍ പട്ടികയില്‍ അന്നും ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഓരോ ലോക്‌സഭ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക്
| ലോക്‌സഭ മണ്ഡലം | 2019-ലെ വോട്ടര്‍മാരുടെ എണ്ണം | 2024-ലെ വോട്ടര്‍മാരുടെ എണ്ണം | വര്‍ധിച്ച വോട്ടർമാരുടെ എണ്ണം |
| കാസര്‍കോട് | 1363937 | 1455530 | 91593 |
| കണ്ണൂര്‍ | 1266550 | 1363080 | 96530 |
| വടകര | 1288926 | 1424792 | 135866 |
| വയനാട് | 1359679 | 1464472 | 104793 |
| കോഴിക്കോട് | 1318024 | 1432508 | 114484 |
| മലപ്പുറം | 1370544 | 1480714 | 110170 |
| പൊന്നാനി | 1356803 | 1471260 | 114457 |
| പാലക്കാട് | 1323010 | 1400914 | 77904 |
| ആലത്തൂര്‍ | 1266794 | 1340183 | 73389 |
| തൃശ്ശൂര്‍ | 1337110 | 1483783 | 146673 |
| ചാലക്കുടി | 1230197 | 1311257 | 81060 |
| എറണാകുളം | 1245972 | 1324757 | 78785 |
| ഇടുക്കി | 1204191 | 1251172 | 46981 |
| കോട്ടയം | 1206698 | 1256138 | 49440 |
| ആലപ്പുഴ | 1356701 | 1406689 | 49988 |
| മാവേലിക്കര | 1308102 | 1339159 | 31057 |
| പത്തനംതിട്ട | 1382741 | 1433956 | 51215 |
| കൊല്ലം | 1296720 | 1330873 | 34153 |
| ആറ്റിങ്ങല്‍ | 1350710 | 1401114 | 50404 |
| തിരുവനന്തപുരം | 1371427 | 1434657 | 63230 |
Content Highlights: Thrissur Constituency adds 146,673 new voters to its rolls for the 2024 Lok Sabha elections