ചുരം വഴിയാണോ യാത്ര? എങ്കിൽ ശ്രദ്ധിക്കൂ; താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

താമരശ്ശേരി ചുരം | Photo - Mathrubhumi archives
താമരശ്ശേരി ചുരം | Photo - Mathrubhumi archives

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികളാണ് അടയ്ക്കുന്നത്. 

Content Highlights: Restriction for heavy vehicles at Thamarassery churam