ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്നു, താലിയും ഭണ്ഡാരത്തിലെ പണവും കവർന്നു

തൃശ്ശൂർ: കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിൽ തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും ക്ഷേത്ര മതിൽക്കെട്ടിനകത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് പണവും കവർന്നിട്ടുണ്ട്.
നട തുറക്കാനായി ക്ഷേത്രം ശാന്തി വ്യാഴാഴ്ച പുലർച്ചെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഓഫീസ് മുറി കുത്തിത്തുറന്ന് ഇവിടെനിന്ന് താക്കോലെടുത്താണ് ശ്രീകോവിൽ തുറന്നതെന്ന് സംശയിക്കുന്നുണ്ട്. ഓഫീസിലെ അലമാരയും കുത്തിത്തറന്ന നിലയിലാണ്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.