അഞ്ചുവർഷം മുമ്പ് ചുരംകയറി; രണ്ടാം വിജയത്തിൽ മന്ത്രി

#ന്യൂസ് ഡെസ്ക്
ടി. സിദ്ദിഖും കുടുംബവും | Photo: Mathrubhumi
ടി. സിദ്ദിഖും കുടുംബവും | Photo: Mathrubhumi

അഞ്ചുവർഷം മുൻപ്‌ വയനാട്ടിലേക്ക് ചുരം കയറിയെത്തി വിജയിച്ച ടി. സിദ്ദിഖ് ഇക്കുറി മന്ത്രി. കെ.എസ്.യു. പ്രവർത്തകനായാണ് രാഷ്ട്രീയപ്രവേശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ബി.കോം, എൽഎൽ.ബി. ബിരുദധാരിയാണ്.

2014-ൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിലും 2016-ൽ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിലും പരാജയപ്പെട്ടു. കോഴിക്കോട് പെരുമണ്ണ പന്നിയൂർക്കുളം തുവക്കോട് വീട്ടിൽ പരേതനായ കാസിം-നബീസ ദമ്പതിമാരുടെ മകൻ. ഭാര്യ: ഷറഫുന്നീസ, മക്കൾ: ആദിൽ, ആഷിഖ്, സിൽ യെസ്ദാൻ.

Content Highlights: T. Siddique secures a ministerial position following his 2026 electoral victory in Wayanad. Started his political career as a KSU activist and served as Youth Congress State President. Holds B.Com and LL.B degrees. Overcame previous electoral setbacks in Kasaragod (2014) and Kunnamangalam (2016) to achieve this milestone