'എന്റെ വഴി എന്റെ അവകാശം'; പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി സുരേഷ് ഗോപി| VIDEO

മാധ്യമങ്ങളോട് തട്ടിക്കയറുന്ന സുരേഷ് ഗോപി | Photo: Screengrab/ Mathrubhumi News
മാധ്യമങ്ങളോട് തട്ടിക്കയറുന്ന സുരേഷ് ഗോപി | Photo: Screengrab/ Mathrubhumi News

തൃശ്ശൂര്‍: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് വീണ്ടും ക്ഷോഭിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശ്ശൂരില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റി അദ്ദേഹം കാറില്‍ കയറി പോയി. എന്റെ വഴി എന്റെ അവകാശം എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മൈക്ക് തട്ടിമാറ്റി ക്ഷോഭിച്ചായിരുന്നു മന്ത്രി പോയത്. 

ചൊവ്വാഴ്ച രാവിലെ ഒല്ലൂരില്‍ വിശുദ്ധ എവുപ്രാസ്യാമ്മയുടെ കബറിടം സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിഷയത്തില്‍ അഭിപ്രായം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറിയിരുന്നു. അമ്മയുടെ യോഗത്തില്‍നിന്ന് ഇറങ്ങി വരുമ്പോള്‍ ഈ ചോദ്യം ചോദിക്കണമെന്നും വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ വീടുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കണമെന്നുമായിരുന്നു പ്രതികരണം. പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സുരേഷ് ഗോപിയുടെ നിലപാട് തള്ളിയിരുന്നു.

ഇതിന് ശേഷമാണ് തൃശ്ശൂര്‍ രാമനിലയത്തില്‍നിന്നും പുറത്തേക്കിങ്ങുമ്പോള്‍ മൈക്ക് തട്ടിമാറ്റി മന്ത്രി പോയത്. 

Content Highlights: suresh gopi against media on hema committee report