നഞ്ചിയമ്മയുടെ സമരത്തിന് നേതൃത്വംനൽകിയ സുകുമാരനെ അറസ്റ്റുചെയ്ത് തമിഴ്നാട് പോലീസ്

#സ്വന്തം ലേഖകന്‍
സുകുമാരന്‍, നഞ്ചിയമ്മ
സുകുമാരന്‍, നഞ്ചിയമ്മ

കോയമ്പത്തൂർ: പാരമ്പര്യ ഭൂമി നഷ്ടപ്പെട്ടെന്ന പരാതിയുമായി നഞ്ചിയമ്മ നടത്തി വരുന്ന സമരത്തിന് നേതൃത്വം നൽകിയ സുകുമാരനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് അതിർത്തിയിൽ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തിയതിനും സാമൂഹിക മാധ്യമങ്ങളിൽ തെറ്റായി പ്രചരണം നടത്തിയതിനുമാണ് അറസ്റ്റ്. സുകുമാരനെ അഗളിയിൽ നിന്ന് അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ കാട്ടൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച അഗളി പഴയ വില്ലേജോഫീസിനു മുൻവശത്തെ ഭൂമിയിൽ കൃഷിയിറക്കാൻ നഞ്ചിയമ്മയും ഗോത്രവർഗത്തിൽപ്പെട്ട മറ്റുള്ളവരും പ്രതിഷേധവുമായി എത്തിയിരുന്നു. ഈ ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാൽ വെള്ളിയാഴ്ച രേഖകൾ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് തഹസിൽദാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തഹസിൽദാരെ കാണാനെത്തിയത്. ഒരുമാസത്തെ സമയമാണ് തഹസിൽദാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുമാസത്തിനുള്ളിൽ തീരുമാനമായില്ലെങ്കിൽ ഭൂമിയിൽ കൃഷിയിറക്കുമെന്നും കുടിലുകെട്ടി താമസിക്കുമെന്നും നഞ്ചിയമ്മ പറഞ്ഞു.

Content Highlights: sukumaran who led Nanchiyammas protest arrested by tamilnadu police