സുകുമാർ പുരസ്‌കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്‌കാരം കണ്ണൂർ വാസൂട്ടിക്ക്

തിരുവനന്തപുരം: ഈ വർഷത്തെ സുകുമാർ പുരസ്‌കാരം നടൻ മണിയൻപിള്ള രാജുവിനും സംസ്‌കാര സാഹിതിയുടെ നാടക പുരസ്‌കാരം പ്രമുഖ നാടക പ്രവർത്തകൻ കണ്ണൂർ വാസൂട്ടിക്കും നൽകും. കലാ- സാംസ്‌കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ.
പ്രശസ്ത ഹാസ്യസാഹിത്യകാരൻ സുകുമാറിന്റെ സ്മരണാർഥം സംസ്‌കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവ- നാടകോത്സവത്തിന്റെ ഭാഗമായാണ് സുകുമാർ പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ 13-ന് വൈകിട്ട് അഞ്ച് മണിക്ക് വി.ജെ.ടി. ഹാളിൽ നടക്കുന്ന ചടങ്ങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പുരസ്‌കാരം മണിയൻപിള്ള രാജുവിന് സമ്മാനിക്കും.
സംസ്‌കാര സാഹിതിയുടെ നാടക പുരസ്‌കാരം കണ്ണൂർ വാസൂട്ടിക്ക് ഒക്ടോബർ 11-ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ- ദേവസ്വം മന്ത്രി കെ. മുരളീധരൻ സമ്മാനിക്കും.
Content Highlights: Actor Maniyanpilla Raju has been selected for this year's Sukumar Award for his contributions to the arts and culture sector.