കേരള സർക്കാർ നിർമിക്കുന്ന ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കാം; പതിനായിരം രൂപ സമ്മാനം

തിരുവനന്തപുരം: കേരള സർക്കാർ നിർമ്മിക്കുന്ന ബ്രാൻഡിക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം.
പാലക്കാട് മേനോൻപാറയിൽ പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽനിന്ന് നിർമിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ (ബ്രാൻഡി) ലോഗോയും പേരും നിർദേശിക്കാനാണ് പൊതുജനങ്ങൾക്ക് അവസരം.
നിർദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിക്കകം malabardistilleries@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം.
അനുയോജ്യമായ ലോഗോയും പേരും നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ വീതം ഉദ്ഘാടന വേളയിൽ സമ്മാനം നൽകുമെന്ന് ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു.
Content Highlights: suggest name and logo for kerala govenment made brandy will get ten thousand rupee as gift