'നേദ്യ ബസിനടിയില്‍ പെട്ട് കിടക്കുന്നത് അവസാനമാണ് കണ്ടത്'; നാട്ടുകാര്‍ പറയുന്നു

അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍
അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍

ശ്രീകണ്ഠാപുരം:  വളകൈയിലുണ്ടായ ബസ് അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. വലിയ ശബ്ദവും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. മരണപ്പെട്ട നേദ്യയെ നാട്ടുകാര്‍ ബസ് ഉയര്‍ത്തിയ ശേഷമാണ് പുറത്തെടുത്തത്‌.

'ശബ്ദം കേട്ടിട്ടാണ് ഓടി വന്നത്. ഇവിടെ കൂട്ടനിലവിളിയായിരുന്നു. കുട്ടികളെ എല്ലാം എടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച കുട്ടിയെ വണ്ടിയുടെ അടിയില്‍ നിന്ന് നാട്ടുകാര്‍ എടുക്കുകയായിരുന്നു. എല്ലാവരും ചേര്‍ന്ന ബസ് പൊക്കിയാണ് കുട്ടിയെ പുറത്തെടുത്തത്. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ തന്നെ രക്തം വാര്‍ന്ന് അവശതയിലായിരുന്നു. ഇവിടെയുള്ള അംഗന്‍വാടി മാറ്റി സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥനയുണ്ട്. നിരവധി അപകടം നടന്ന ഇടത്ത് അംഗന്‍വാടി വീണ്ടും തുടരുന്നത് അപകടമാണ്'-  നാട്ടുകാരന്‍ പറയുന്നു

'ഭീകരമായ ശബ്ദം കേട്ടാണ്‌ വന്നത്.  അവസാനമാണ് മരണപ്പെട്ട കുട്ടിയെ ബസിന്റെ അടിയില്‍ നിന്ന് കാണുന്നത്.  പാതിവഴിയിലെത്തിയപ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു'.- രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നു. 'കുട്ടികളെല്ലാവരും നിലവിളിക്കുകയായിരുന്നു. ചില കുട്ടികള്‍ക്ക് കടയില്‍ നിന്ന് വെള്ളം കൊണ്ടുപോയി മുഖം കഴുകി കൊടുത്തു. കുട്ടികളുടെ മൂക്കില്‍ നിന്നെല്ലാം ചോര വരുന്നുണ്ടായിരുന്നു. മുഖം കഴുകി കൊടുത്തിട്ടും ചോര നില്‍ക്കുന്നുണ്ടായിരുന്നില്ല. ഒരാണ്‍കുട്ടിക്കും മരണപ്പെട്ട കുട്ടിക്കും നല്ല പരിക്കുണ്ടായിരുന്നു'- സമീപത്തെ കടയിലെ സത്രീ പറയുന്നു 
 

Content Highlights: sreekandapuram school bus accident