ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു, വൃന്ദാവനമായി നാടും നഗരവും; സംസ്ഥാനമെമ്പാടും ശോഭായാത്രകള്‍

കോട്ടയത്ത് നടന്ന ശോഭായാത്രയിൽനിന്നുള്ള ദൃശ്യം | Photo: ജി. ശിവപ്രസാദ്
കോട്ടയത്ത് നടന്ന ശോഭായാത്രയിൽനിന്നുള്ള ദൃശ്യം | Photo: ജി. ശിവപ്രസാദ്

കോഴിക്കോട്: ശ്രീകൃഷ്ണജയന്തിദിന സായാഹ്നത്തില്‍ സംസ്ഥാനമെമ്പാടും ശോഭായാത്രകള്‍. വിവിധയിടങ്ങളിൽ ഉണ്ണിക്കണ്ണന്മാരായും ഗോപികമാരായും ചമഞ്ഞൊരുങ്ങിയെത്തിയത് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍. ഓടക്കുഴലേന്തിയും മയില്‍പ്പീലി ചൂടിയും വെണ്ണയുണ്ടുമെത്തിയ കണ്ണന്മാരും നൃത്തച്ചുവടുകളുമായെത്തിയ ഗോപികമാരും ഗ്രാമ-നഗരവീഥികളെ വര്‍ണാഭമാക്കി.

കളിയാടി ചിരിതൂകി ഉണ്ണിക്കണ്ണൻമാർ... | ചിത്രങ്ങൾ കാണാം

തിരുവനന്തപുരത്തെ ശോഭായാത്ര തത്സമയം

Posted by Mathrubhumi on Sunday, September 14, 2025

Content Highlights: sree krishna jayanthi sobhayathra