തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽനിന്ന് രണ്ട് പെൺകുട്ടികൾ ഇറങ്ങിപ്പോയി, തിരച്ചിൽ ഊർജിതം

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശ്രീചിത്ര പുവർ ഹോമിൽനിന്ന് രണ്ട് പെൺകുട്ടികൾ ഇറങ്ങിപ്പോയി. പതിനാലും പതിനാറും വയസ്സുള്ള കുട്ടികളാണ് വ്യാഴാഴ്ച വൈകീട്ടോടെ ഇറങ്ങിപ്പോയത്. കിളിമാനൂർ, പേട്ട സ്വദേശിനികളാണ് ഇവർ. സംഭവത്തിൽ വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വൈകീട്ട് പുറത്തുപോയ കുട്ടികൾ പിന്നീട് മടങ്ങിയെത്തിയില്ല. ഇതോടെ സംശയം തോന്നിയ അധികൃതർ വഞ്ചിയൂർ പോലീസിനെ വിവരമറിയിച്ചു. കുട്ടികൾ ഇറങ്ങിപ്പോകാനുള്ള കാരണം സംബന്ധിച്ച് അധികൃതർക്ക് വ്യക്തതയില്ല. സി.സി.ടി.വി. കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

Content Highlights: Two girls aged 14 and 16 left Sree Chitra Poor Home on Thursday evening., The girls are natives of Kilimanoor and Pettah.