നിരന്തരമായി അജ്ഞാതന്റെ ഫോൺവിളി: അത്യാഹിത സംഭവങ്ങളറിയാനാവാതെ അഗ്നിരക്ഷാവിഭാഗം

ഷൊർണൂർ: അഗ്നിരക്ഷാ കാര്യാലയത്തിലേക്ക് നിരന്തരമായി അജ്ഞാതന്റെ ഫോൺവിളികൾ വരുന്നതുകാരണം അത്യാഹിതസംഭവങ്ങളറിയിക്കാൻ വിളിക്കുന്നവർക്കും ബുദ്ധിമുട്ട്. രാത്രിയും പകലും രണ്ടു നമ്പറുകളിൽനിന്നായി തുടർച്ചയായി അഗ്നിരക്ഷാസേനയുടെ ഓഫീസിലേക്ക് ഫോണുകൾ വരികയാണ്. ഫോണെടുക്കുമ്പോൾ ഇയാൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും പരസ്പരവിരുദ്ധമായി സംസാരിക്കുകയുമാണെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ആരെങ്കിലും വിളിക്കുമ്പോൾ ഫോൺ ബിസിയാകുന്ന അവസ്ഥയാണെന്നും പറയുന്നു.
ഒരുമാസത്തോളമായി ഷൊർണൂർ അഗ്നിരക്ഷാസേന ബുദ്ധിമുട്ടുന്നു. ശല്യം വർധിച്ചപ്പോൾ കഴിഞ്ഞ എട്ടിന് പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്. സ്റ്റേഷൻ നമ്പറിലേക്കും ഇയാൾ നിരന്തരം വിളിച്ചു ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണു പരാതി.
അതേസമയം, അന്വേഷിച്ചപ്പോൾ കാരാകുറുശ്ശി സ്വദേശിയാണു വിളിക്കുന്നതെന്നും മാനസിക ബുദ്ധിമുട്ടുള്ളയാളാണിദ്ദേഹമെന്നാണു കണ്ടെത്തിയതെന്നും പോലീസ് പറയുന്നു.
Content Highlights: Shoranur Fire Station is facing persistent harassment from abusive prank calls., Emergency lines are frequently blocked, hindering genuine distress calls., The issue has persisted for over a month, impacting daily operations., A formal complaint was filed with the police on the 8th., Police identified the caller as a resident of Karakurussi with mental health issues.