വഖഫ് ബോർഡിൽ അമുസ്ലീങ്ങളായ അംഗങ്ങളെ ഉൾപ്പെടുത്താത്തതിന് എതിരേ ഷോൺ ജോർജ് ഹൈക്കോടതിയിൽ

ഷോണ്‍ ജോര്‍ജ് |ഫോട്ടോ:മാതൃഭൂമി
ഷോണ്‍ ജോര്‍ജ് |ഫോട്ടോ:മാതൃഭൂമി

കൊച്ചി: കേരള വഖഫ് ബോർഡിൽ അമുസ്ലീങ്ങളായ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരേ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകി. മുസ്ലീങ്ങൾ അല്ലാത്ത രണ്ട് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ഉത്തരവിടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

കഴിഞ്ഞവർഷം കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയിൽ മുസ്ലീങ്ങൾ അല്ലാത്ത രണ്ട് അംഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നുണ്ട്. ഇത് പാലിക്കാതെ രണ്ട് അംഗങ്ങളുടെ ഒഴിവ് നികത്താതെയാണ് സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. ഇതിനാൽ വഖഫ് ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

അമുസ്ലീങ്ങളായ അംഗങ്ങൾ ഇല്ലാതെയുള്ള വഖഫ് ബോർഡിന്റെ പ്രവർത്തനം തടയണമെന്ന ഇടക്കാല ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഹർജി അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയ്ക്കുവരും.

Content Highlights: Shaun George filed a petition in Kerala High Court regarding Waqf Board appointments., Contention lies in the failure to include two non-Muslim members as per the recent Waqf Act amendment., The petition challenges the legality of the current Waqf Board reorganization., An interim order is requested to halt current board activities until members are appointed.