മുഴുവന്‍ സീറ്റിലും വന്‍ഭൂരിപക്ഷം; മലയാള സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്ക് മിന്നുംവിജയം

#ന്യൂസ് ഡെസ്‌ക്
തമീം റഹ്‌മാൻ (ചെയർപേഴ്സൺ), എൻ. അഭിനവ് (ജനറൽ സെക്ര.)
തമീം റഹ്‌മാൻ (ചെയർപേഴ്സൺ), എൻ. അഭിനവ് (ജനറൽ സെക്ര.)

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് ഉജ്ജ്വലവിജയം. മുഴുവന്‍ സീറ്റിലും വന്‍ഭൂരിപക്ഷത്തിലാണ് വിജയംനേടിയത്.

ഒരു ജനറല്‍ സീറ്റിലും എട്ട് അസോസിയേഷന്‍ സീറ്റിലും എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറല്‍ സീറ്റ് അടക്കം 21 സീറ്റിലേക്കാണ് മത്സരം നടന്നത്. എംഎസ്എഫിന്റെയും കെഎസ്യുവിന്റെയും അക്രമ രാഷ്ട്രീയത്തിനെതിരേയും വര്‍ഗീയ-നുണപ്രചാരണത്തിനെതിരേയുമുള്ള വിദ്യാര്‍ഥികളുടെ മറുപടിയാണ് വിജയമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. ജില്ലാകമ്മിറ്റി വിജയികളെ അഭിനന്ദിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദലി ശിഹാബ്, സംസ്ഥാന കമ്മിറ്റിയംഗം എം.പി. ശ്യാംജിത്ത്, യൂണിറ്റ് സെക്രട്ടറി ഒ. ശ്രീകാന്ത്, പ്രസിഡന്റ് മുബഷീര്‍, ഇലക്ഷന്‍ കണ്‍വീനര്‍ കെ.പി. കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. ആഹ്‌ളാദപ്രകടനവും നടത്തി.

മലയാള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചരിത്രപഠനം രണ്ടാവര്‍ഷ വിദ്യാര്‍ഥി തമീം റഹ്‌മാന്‍ ചെയര്‍പേഴ്‌സണായി. പി. എം. അശ്വിന്‍, കെ.പി. നവീന നാരായണന്‍ (വൈസ് ചെയ.), പി. ഗോകുല്‍, ഇ. അനുശ്രീ (ജോ. സെക്ര.), എന്‍. അഭിനവ് (ജന. സെക്ര.), എന്‍. നവീന്‍ (മാഗസിന്‍ എഡിറ്റര്‍), കെ.പി. വന്ദന, (ഫൈന്‍ ആര്‍ട്‌സ്), കെ.പി. ശ്രീരാഗ് (സ്‌പോര്‍ട്‌സ് സെക്ര.), ഖാജാ സ്വാലിഹ് (ബിരുദ പ്രതിനിധി) എന്നിവരാണ് ജനറല്‍ സീറ്റുകളിലേക്ക് ജയിച്ചത്.

Content Highlights: SFI achieves a resounding victory in the Thunchath Ezhuthachan University student union elections, winning all seats with a massive majority. Students reject violence and divisive politics.