‘ആലപ്പുഴയുടെ കാറ്റ് ഏറ്റാൽ ചിത്തഭ്രമം കുറച്ച് ഭേദം ആയേക്കും’- സുരേഷ് ഗോപിയോട് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്

ആലപ്പുഴ: കമ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ജില്ലയാണ് ആലപ്പുഴയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിമർശനത്തിന് രൂക്ഷ ഭാഷയിൽ മറുപടി നൽകി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ആലപ്പുഴയുടെ കാറ്റ് ഏറ്റാൽ ചിത്തഭ്രമം കുറച്ച് ഭേദം ആയേക്കുമെന്ന് ശിവപ്രസാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ചെരുപ്പ് ഊരി വീട്ടിൽ കയറുന്നത് പോലെയാണ് ബുദ്ധിയും ബോധവും ഉപേക്ഷിച്ച് ആർഎസ്എസിൽ ചേരുന്നത്. ഇതിൻ്റെ നല്ല ഉദാഹരണമാണ് കേന്ദ്ര പ്രജാ പ്രമുഖൻ സുരേഷ് ഗോപി. ആലപ്പുഴയുടെ സമര ചരിത്രത്തെ അപഹസിക്കുന്ന ഈ മന്ത്രിപുങ്കവൻ ഇവിടേക്ക് വന്ന് ആലപ്പുഴയുടെ കാറ്റ് ഏറ്റാൽ, മണ്ണിൽ ഒന്ന് തൊട്ടാൽ ഒരു പക്ഷെ മറ്റ് ചികിത്സകളില്ലാതെ ബാധിച്ചിരിക്കുന്ന ചിത്തഭ്രമം കുറച്ച് ഭേദം ആയേക്കുമെന്ന് പ്രത്യാശിക്കാം. ആലപ്പുഴയിലെ കാറ്റിനും, കടലിനും, മണ്ണിനും, വിണ്ണിനുമെല്ലാം ഒരു കഥ പറയാനുണ്ട്. ത്രസിപ്പിക്കുന്ന തൊഴിലാളി വർഗ്ഗ പോരാട്ടത്തിൻ്റെ ഉജ്ജ്വല സമര ചരിത്ര കഥ. ശിവപ്രസാദ് കുറിച്ചു.
ഒരാൾ RSS ൽ ചേർന്നാൽ എന്ത് മാറ്റമാണ് വരുന്നത്? ചെരുപ്പ് ഊരി വീട്ടിൽ കയറുന്നത് പോലെയാണ് ബുദ്ധിയും ബോധവും ഉപേക്ഷിച്ച് RSS...
Posted by M Sivaprasad on Sunday, October 26, 2025
Content Highlights: SFI State President M. Sivaprasad responds sharply to Union Minister Suresh Gopi`s comments about Alappuzha, suggesting the district`s air could cure his `delusion`.