പ്രിൻസിപ്പാളിന് നന്ദി, പിടിവാശികൊണ്ട് അനാവശ്യ വിവാദമുണ്ടാക്കിയതിന്; അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യം- SFI

സെന്റ് റീത്താസ് സ്കൂൾ പ്രിൻസിപ്പാൾ, എം. ശിവപ്രസാദ് | Photo: Screengrab/ Mathrubhumi News, fb/ M Sivaprasad
സെന്റ് റീത്താസ് സ്കൂൾ പ്രിൻസിപ്പാൾ, എം. ശിവപ്രസാദ് | Photo: Screengrab/ Mathrubhumi News, fb/ M Sivaprasad

തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എസ്എഫ്ഐ. മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ ലോക മാതൃകയായ കേരളത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഒരു വിഷയത്തെ പിടിവാശികൊണ്ട് അനാവശ്യ വിവാദമാക്കിയതിന് പ്രിൻസിപ്പാളിനോട് നന്ദിയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ്

എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയ സെൻ്റ് റീത്ത പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാളിനോട്, നന്ദിയുണ്ട്! മതനിരപേക്ഷ വിദ്യാഭ്യാസത്തിൻ്റെ ലോക മാതൃകയായ കേരളത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശി കൊണ്ട് അനാവശ്യവിവാദമാക്കിയതിന്.

ഛത്തീസ്ഗഢിൽ തീരു വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ അക്രമിക്കുമ്പോൾ അവർ ധരിച്ചിരുന്ന വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിൻ്റെ പ്രശ്നമെന്ന് മറന്നുപോകരുത്. സംഘപരിവാരം ചുട്ടെരിച്ചു കളഞ്ഞ ഗ്രഹാം സ്റ്റെയിൻ എന്ന മിഷനറിയെ മറന്നു പോകരുത്. മതവിശ്വാസവും വസ്ത്രവും അക്രമിക്കപ്പെടാനുള്ള കാരണമാകുന്ന വർഗ്ഗീയ വാദികൾ ഭരിക്കുന്ന വർത്തമാനകാല ഇന്ത്യയെക്കുറിച്ചും മറന്നു പോകരുത്.

എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്നും മറന്നു പോകരുത്. ഇതെല്ലാം ഓർമ്മയിൽ ഉണ്ടാവാൻ കൂടി പ്രാർത്ഥിക്കുന്നത് നന്നാവും.

 

എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയ സെൻ്റ് റീത്ത പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാളിനോട്: നന്ദിയുണ്ട്! മതനിരപേക്ഷ...

Posted by M Sivaprasad on Friday, October 17, 2025

Content Highlights: SFI Reacts to Palluruthy Hijab Controversy: Upholding Secular Education in Kerala