സാങ്കേതിക സർവകലാശാലാ ഇയർ ഔട്ട് സംവിധാനം നിർത്തലാക്കണമെന്ന് ആവശ്യം; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

#സ്വന്തം ലേഖകൻ
ബാരിക്കേഡ് കടന്ന് പ്രവർത്തകർ
ബാരിക്കേഡ് കടന്ന് പ്രവർത്തകർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ഇയർ ഔട്ട് സംവിധാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ സർവകലാശാലാ വളപ്പിനുള്ളിലേക്ക് അതിക്രമിച്ചു കയറി. ഇത് പോലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു.

പ്രതിഷേധക്കാർ ബാരിക്കേഡ് ബലമായി തള്ളിനീക്കാൻ ശ്രമിച്ചപ്പോൾ എ.ആർ. ക്യാമ്പിലെ സി.പി.ഒ അച്ചുവിൻ്റെ വലതുകൈ വിരൽ ബാരിക്കേഡിനിടയിൽ കുടുങ്ങി അറ്റുപോയി. അദ്ദേഹത്തെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ മാസം 27-ാം തീയതി വൈസ് ചാൻസലറുമായി ചർച്ചനടത്താമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് എസ്എഫ്ഐ പ്രവർത്തകർ സമരം അവസാനിപ്പിച്ചത്.

Content Highlights: SFI protest against KTU year-out system turned violent., Protesters breached campus security and barricades., A police officer lost a finger during the scuffle with protesters., The injured officer was rushed to Medical College Hospital., Protest ended following a promise of talks with the VC on the 27th.