വിദ്യാര്‍ഥികളുമായി പോയ ഓട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞു; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ കസ്റ്റഡിയില്‍

Photo: Screengrab/ mbi news
Photo: Screengrab/ mbi news

പത്തനംതിട്ട: തിരുവല്ല നിരണത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായിപോയ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടുകൂടി നിരണം വില്ലേജ് ഓഫീസിനു സമീപത്തുവെച്ചായിരുന്നു അപകടം. മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവറെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. നിരണം വെട്ടിയില്‍ ലക്ഷ്മിവിലാസത്തില്‍ അശോക് കുമാറാണ് പിടിയിലായത്.

വളഞ്ഞവട്ടം സ്റ്റെല്ല മാരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ നിയന്ത്രണംവിട്ട് റോഡിനു സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ കെട്ടിടത്തില്‍ പെയിന്റിങ് ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ചു കുട്ടികള്‍ക്കും നിസ്സാര പരിക്കുണ്ട്.

Content Highlights: An auto carrying students from Stella Maris English Medium School in Tiruvalla met with an accident