'25000 ചോദിച്ചു, രണ്ടരലക്ഷം തരട്ടേ'യെന്ന് മറുപടി നല്‍കി, തട്ടിപ്പിനേക്കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍

സഞ്ജയ് മഞ്ജരേക്കർ | Photo: twitter.com|sanjaymanjrekar
സഞ്ജയ് മഞ്ജരേക്കർ | Photo: twitter.com|sanjaymanjrekar

മുംബൈ: ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടതിനേക്കുറിച്ച് പങ്കുവെച്ച് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. എക്‌സ് അക്കൗണ്ടിലൂടെയാണ് തട്ടിപ്പുകാര്‍ തന്നെ സമീപിച്ചതിനേക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. 

'ഒരു പരിചയക്കാരന്റെ നമ്പറില്‍ നിന്ന് 25000 ചോദിച്ച് വാട്ട്‌സാപ്പ് സന്ദേശം ലഭിച്ചു. അദ്ദേഹത്തിന്റെ നമ്പര്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നേരത്തെ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു. എന്നിരുന്നാലും എങ്ങനെയാണ് പണം അടയ്‌ക്കേണ്ടതെന്ന് ആ സന്ദേശത്തിന് മറുപടി നല്‍കി. പണമടച്ചതിന് ശേഷം ഒരു സ്‌ക്രീന്‍ഷോട്ട് അയയ്ക്കാന്‍ എന്നോട് ആവശ്യപ്പെട്ടയുടൻ തന്നെ ഒരു നമ്പര്‍ അയച്ചു. ഒരു രണ്ടരലക്ഷം രൂപ അയക്കട്ടെയെന്ന് ഞാന്‍ മറുപടി നല്‍കി. പിന്നീട് അയാളില്‍ നിന്ന് യാതൊരു സന്ദേശവും വന്നില്ല'- മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചു

2024 ല്‍ പുറത്ത് വന്ന് സര്‍വേ പ്രകാരം ഇന്ത്യയില്‍ പകുതി പേരും ഇത്തരം ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പ് നേരിട്ടുവെന്ന് പറയുന്നു. യുപിഎ, ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള തട്ടിപ്പുകളും ഏറെയാണ്. 302 ജില്ലകളില്‍ നിന്നായി 23000 പേര്‍ മറുപടി നല്‍കിയ സര്‍വേയില്‍ പകുതിയിലധികം പേരും നേരിട്ട സാമ്പത്തിക തട്ടിപ്പിനേക്കുറിച്ച് സംസാരിച്ചിരുന്നു.
 

Content Highlights: Sanjay Manjrekar Escaped Financial Scam